വർക്കല: പ്രശാന്തിഗിരി ശ്രീനാരായണ അഷ്ടമൂർത്തി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് ഗണപതിഹോമം. നാളെ രാവിലെ 6ന് അഘോരാത്ര അഖണ്ഡ നാമജപം, 7ന് ഗുരുപൂജ, 8ന് സർപ്പപൂജ, 9ന് മഹാവിഷ്‌ണുവിന് കളഭാഭിഷേകം, രാത്രി 7ന് മഹാസുദർശനഹോമം, 21ന് രാവിലെ 8ന് സമൂഹ പൊങ്കാല, 9ന് അരയാൽ മണ്ഡപത്തിൽ ശ്രീകൃഷ്‌ണപ്രതിഷ്ഠ, 10ന് കലശപൂജ, 10.30ന് മഹാമൃത്യുഞ്ജയഹോമം, 11ന് കലശാഭിഷേകം, ശിവധാര, 11.30ന് മഹാപൂജ, 12.30ന് അന്നദാനം, വൈകിട്ട് 5ന് കലശപൂജ, 7ന് കലശപ്രദക്ഷിണം, താലപ്പൊലി, കലശാഭിഷേകം, രാത്രി 12ന് അഷ്ടാഭിഷേകപൂജ.