ldf

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്ര സർക്കാർ ഒഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ബഹുജനങ്ങൾ മാർച്ചിൽ അണിനിരന്നു.തമ്പാനൂരിലെ ആർ.എം.എസ് ഓഫീസിനു മുന്നിൽ ധർണ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി രാജു,ജി.ആർ.അനിൽ,പാളയം രാജൻ,തകിടിയിൽ കൃഷ്ണൻ,എസ്.സതീഷ്‌കുമാർ,മുരളീ പ്രതാപ്‌ തുടങ്ങിയവർ സംസാരിച്ചു.വട്ടിയൂർക്കാവ് മണ്ഡലത്തിൽ കവടിയാർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.ഇ.ജി.മോഹനൻ,എം.ജി. മീനാംബിക,കെ.ശശാങ്കൻ, സി.പ്രസന്നകുമാർ,സോളമൻ വെട്ടുകാട്,വട്ടിയൂർക്കാവ് ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.