ചേരപ്പള്ളി: ഇറവൂർ വലിയകുളം തമ്പുരാൻ ശ്രീദുർഗാദേവീ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 21ന് മഹാശിവരാത്രി പൂജയും മൂന്നാമത് ദശസഹസ്ര ദീപക്കാഴ്ചയും നടത്തും. ഭക്തജനങ്ങൾ വൈകിട്ട് 6ന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ദീപം തെളിക്കലിലും യാമപൂജകളിലും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ചേരപ്പള്ളി ശിവശക്തി ക്ഷേത്രം
ചേരപ്പള്ളി: ചേരപ്പള്ളി ശിവശക്തി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 21ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് മഹാമൃത്യുഞ്ജയഹോമം, 9.10ന് സമൂഹ പൊങ്കാല, 10ന് നവകം, പഞ്ചഗവ്യ കലശപൂജ, 12ന് സമൂഹസദ്യ, 6.30ന് ഭഗവതിസേവ, 8ന് യാമപൂജകൾ എന്നിവയുണ്ടായിരിക്കും. ക്ഷേത്രതന്ത്രി ചന്ദ്രമോഹനരും മേൽശാന്തി അരുൺ കൃഷ്ണൻപോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.