വർക്കല:ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിലെ കാർത്തിക മഹോത്സവം 21ന് ആരംഭിക്കും.എല്ലാ ദിവസവും ഗണപതിഹോമം,കുങ്കുമാഭിഷേകം,നവകപഞ്ചഗവ്യ കലശാഭിഷേകം,സോപാനസംഗീതം,പാരായണം, പ്രഭാതഭക്ഷണം,അന്നദാനം തുടങ്ങിയവ ഉണ്ടായിരിക്കും. 21ന് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ, 22ന് രാത്രി 8.30ന് കൊച്ചിൻ നാട്ടരങ്ങിന്റെ നാടൻപാട്ട് പഴമൊഴിയാട്ടം, 23ന് രാവിലെ 10.30നും രാത്രി 8.30നും നാഗർക്ക് കളമെഴുത്തും പാട്ടും,24ന് രാത്രി 8.30ന് ചിരിമാമാങ്കം, 26ന് വൈകിട്ട് 6.45ന് തോറ്റംപാട്ട് ആരംഭം, 7.30ന് വിളക്ക്, രാത്രി 9ന് നൃത്തനൃത്യങ്ങൾ. 27ന് വൈകിട്ട് 4.30ന് തോറ്രംപാട്ട്, രാത്രി 7.30ന് വിളക്ക്, 28 രാവിലെ 9ന് ഉത്സവബലി, 11.30ന് ഉത്സവബലിദർശനം,രാത്രി 7.30ന് വിളക്ക്, 29ന് രാവിലെ 8ന് പൊങ്കൽ തുടർന്ന് ഉരുൾ,തുലാഭാരം,രാത്രി 7.30ന് വിളക്ക്, 9.30ന് പളളിവേട്ട തുടർന്ന് പളളിവിളക്ക്, മാർച്ച് ഒന്നിന് രാവിലെ 8ന് തുലാഭാരം,11ന് അന്നദാനം, രാവിലെ 9ന് വൈകിട്ട് 3നും ഓട്ടൻതുളളൽ, ഉച്ചയ്ക്ക് 1.30ന് ഘോഷയാത്ര,രാത്രി 9ന് നാദസ്വരകച്ചേരി,ചണ്ടമേളം, പഞ്ചവാദ്യം,10.45ന് ആറാട്ട്ബലി തുടർന്ന് ആറാട്ട് പുറപ്പാട്, 12ന് നൃത്തനാടകം,2ന് രാത്രി 7ന് അത്താഴപൂജയ്ക്ക് ശേഷം വലിയകുരുതി.