നെടുമങ്ങാട് :സൂര്യ റോഡിൽ നക്ഷത്ര ടെയിലറിംഗ് ഷോപ്പിനുസമീപം പാർക്ക് ചെയ്തിരുന്ന അഭിഭാഷകന്റെ ബൈക്ക് മോഷണം പോയതായി പരാതി.നെടുമങ്ങാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഴിക്കോട് മരുതിനകം ദാറുസലാമിൽ അഡ്വ.എ.അബ്ദുൽ സലാമിന്റെ ഹീറോഹോണ്ട സ്‌പ്ലെൻഡർ ബൈക്കാണ് മോഷ്ടിച്ചത്.ഹാന്റിൽ പൂട്ടി താക്കോൽ കൈവശം സൂക്ഷിച്ചിരുന്നു.ലോക്ക് ഇളക്കി മാറ്റിയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.