ആറ്റിങ്ങൽ : കേരളകൗമുദി ആറ്റിങ്ങൽ ടാന്റവുമായി സഹകരിച്ച് എൻട്രൻസ് ടാലന്റ് ഹണ്ടും സൗജന്യ എൻട്രൻസ് സെമിനാറും സംഘടിപ്പിക്കുന്നു. 7, 8, 9 ക്ളാസുകളിൽ സി.ബി.എസ്.ഇ സിലബസ് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ആറ്റിങ്ങൽ ടാന്റം ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ടാന്റം ഡയറക്ടർ ഡോ. ബി. രാധാകൃഷ്ണൻ ക്ലാസ് നയിക്കും. എട്ടാം ക്ളാസ് മുതൽ തന്നെ വിദ്യാർത്ഥികൾ എൻട്രൻസ് പരിശീലിക്കേണ്ടതിന്റെ ആവശ്യകതയും ഏതെല്ലാം രീതിയിൽ സ്കൂൾ പഠനത്തോടൊപ്പം എൻട്രൻസ് പരിശീലിക്കാൻ കഴിയുമെന്നും പ്രസ്തുത സെമിനാറിൽ ചർച്ച ചെയ്യും. ഇതിനോടനുബന്ധിച്ച് നടക്കുന്ന ടാന്റം എൻട്രൻസ് ടാലന്റ് ഹണ്ടിൽ ഈ പ്രദേശത്തെ സി.ബി.എസ്.ഇ സ്കൂൾ കുട്ടികളും പങ്കെടുക്കും. വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കഴിഞ്ഞ രണ്ടു വർഷവും ഏറ്റവും മികച്ച എൻട്രൻസ് കോച്ചിംഗ് സെന്റർ എന്ന ബഹുമതി ലഭിച്ച സ്ഥാപനമാണ് ആറ്റിങ്ങൽ ടാന്റം. ഫോൺ: 0470 2621623, 9846115507.