ആര്യനാട്:ആര്യനാട് ഗവൺമെന്റ് എൽ.പി സ്കൂളിന് പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി സർക്കാരിന്റെ നബാർഡ് ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചതായി കെ.എസ്.ശബരീനാഥൻ.എം.എൽ.എ അറിയിച്ചു. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പ്രശ്‌നമായിരുന്നു.പുതിയ കെട്ടിടം വരുന്നതോടെ ഇവയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.