കിളിമാനൂർ:പോങ്ങനാട് തകരപ്പറമ്പ് ശൃംഗൻകോട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും.20ന് വൈകിട്ട് 7ന് ഭജൻ സന്ധ്യ - രാമവർമ്മ തമ്പുരാൻ,9ന് നാടകം - ദൂരം, 21ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് സമൂഹ മഹാമൃത്യുഞ്ജയഹോമം,12ന് സമൂഹഅന്നദാനം,6ന് സോപാനസംഗീതം,രാത്രി 7.15ന് ആത്മീയ പ്രഭാഷണം, 9ന് ഫ്യൂഷൻ മ്യൂസിക്,11ന് ശിവരാത്രി പൂജയും നവകാഭിഷേകവും,12.30ന് നാടകം.രാവിലെ 5 ന് വിളക്ക്.