വർക്കല:അയിരൂർ തൃമ്പല്ലൂർ ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 21ന് ആരംഭിക്കും. എല്ലാ ദിവസവും ക്ഷേത്രാചാരപ്രകാരമുളള ചടങ്ങുകളും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.21ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,ഭഗവതിസേവ, 7.30ന് ശ്രീഭൂതബലിയും വിളക്കെഴുന്നളളിപ്പും, 8.30ന് സിനിമാറ്റിക് ഡാൻസ്. 22ന് രാവിലെ 8.30ന് നവകലശപൂജ, മഹാമൃത്യുഞ്ജയഹോമം, കലശാഭിഷേകം, കുങ്കുമാഭിഷേകം, കളഭാഭിഷേകം, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7.30ന് ശ്രീഭൂതബലി, വിളക്കെഴുന്നളളിപ്പ്, 8.30ന് ഡാൻസ്. 23 രാവിലെ 8.30ന് നവകലശപൂജ, മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,അലങ്കാരദീപാരാധന,ഭഗവതിസേവ തുടർന്ന് ശ്രീഭൂതബലി,വിളക്കെഴുന്നളളിപ്പ്, 8.30ന് നൃത്തനൃത്യങ്ങൾ തുടർന്ന് കരോക്കെ ഗാനമേള. 24ന് രാത്രി 8.30ന് ഗാനമേള. 25ന് രാത്രി 8.30ന് നൃത്തസന്ധ്യ. 26ന് രാത്രി 8.30ന് ഡാൻസ്. 27ന് രാത്രി 8.30ന് നാടകം. 28ന് രാവിലെ 8.30ന് അശ്വതി പൊങ്കാല, 9ന് നവകലശപൂജ, ദ്രവ്യകലശപൂജ, 9.30ന് പൊങ്കാലനേദ്യം തുടർന്ന് പ്രഭാതഭക്ഷണം,10ന് കലശാഭിഷേകം,വിശേഷാൽ ഗ്രവ്യാഭിഷേകം,കുങ്കുമാഭിഷേകം,കളഭാഭിഷേകം, വിശേഷാൽപൂജ,വൈകുന്നേരം 6ന് ആറാട്ട് എഴുന്നളളിപ്പ്, 7ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, 7.30ന് ചമയവിളക്ക്, 9ന് താരമാമാങ്കം.