തിരുവനന്തപുരം: എം.എസ്.മണിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും നേതാക്കളും അനുശോചിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പത്രപ്രവർത്തനത്തിൽ ദേശീയതലത്തിൽ മികവുകാട്ടിയ എം.എസ്. മണി ധീരമായ സമീപനവും അധ:സ്ഥിതരുടെ ഉന്നമനത്തിലുള്ള നിസ്വാർത്ഥ താത്പര്യവും കൊണ്ട് മലയാള മാദ്ധ്യമരംഗത്തെ സമ്പുഷ്ടമാക്കി.
കടകംപള്ളി സുരേന്ദ്രൻ
എതിർപ്പുകൾക്കിടയിലും പുരോഗമന ആശയങ്ങളും മാദ്ധ്യമധർമവും എം.എസ്.മണി ഉയർത്തിപ്പിടിച്ചു. മാദ്ധ്യമലോകത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
മന്ത്രി ഇ.പി. ജയരാജൻ
മാദ്ധ്യമ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയ എം.എസ്. മണിയുടെ വിയോഗം മാദ്ധ്യമരംഗത്തിന് കനത്ത നഷ്ടമാണ്.
എ.കെ.ശശീന്ദ്രൻ
പത്രപ്രവർത്തനത്തിൽ വ്യത്യസ്തത പുലർത്തിയ മുതിർന്ന പത്രപ്രവർത്തകനായിരുന്നു എം.എസ്.മണി.
കൊടിക്കുന്നിൽ സുരേഷ്
എം.എസ് മണി മാധ്യമരംഗത്തെ മറക്കാനാവാത്ത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ മാദ്ധ്യമരംഗത്ത് നികത്താനാവാത്ത വിടവാണ്.
കെ.സി.വേണുഗോപാൽ
മലയാള പത്രപ്രവർത്തന രംഗത്ത് മറ്റാർക്കുംഅവകാശപ്പെടാനില്ലാത്ത ഉയരങ്ങൾ കീഴടക്കിയ എം.എസ്.മണിയുടെ ജീവിതം വരും തലമുറകൾക്ക് വഴികാട്ടിയും പ്രചോദനവുമാണ്.
എം.വിജയകുമാർ
പുതുതലമുറ മാദ്ധ്യപ്രവർത്തകർക്ക് എക്കാലവും വഴികാട്ടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്രധർമ്മം നിറവേറ്റുന്നതിന് ധീരമായ നിലപാടെടുത്തു.
ബിനോയ് വിശ്വം
മാദ്ധ്യമരംഗത്തുള്ളവർക്കും ഈ മേഖലയിലേക്ക് പുതിയതായി കടന്നുവരുന്നവർക്കും എം.എസ്.മണി ഒരുപാഠപുസ്തകമാണ്.
എ.എ.അസീസ്
മാദ്ധ്യമലോകത്ത് സർവ്വ സ്വീകാര്യനായിരുന്നു എം.എസ്.മണി
പി.കെ.കുഞ്ഞാലിക്കുട്ടി
എം.എസ്.മണിയുടെ നിര്യാണത്തിൽ മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ദു:ഖം രേഖപ്പെടുത്തി.
ജി.സുബോധൻ
സമാനതകളില്ലാത്ത നൂതന സംരംഭങ്ങൾ കാഴ്ചവച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു എം.എസ്.മണി.
പുരോഗമന സാംസ്‌കാരികവേദി
എം.എസ്.മണിയുടെ നഷ്ടം മാദ്ധ്യമരംഗത്തിന് തീരാനഷ്ടമാണെന്ന് പുരോഗമന സാംസ്‌കാരികവേദി സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.