വർക്കല:കണ്ണംബ ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 20ന് ആരംഭിക്കും.രാവിലെ 5.15ന് അഷ്ടദ്രവ്യ ഗണപതിഹോമം,7ന് ഭാഗവതപാരായണം,12ന് അന്നദാനം, 5.30ന് തോറ്രംപാട്ട്, 8.30ന് വിളക്ക്, 9ന് പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്റെ ഭീമസേനൻ കഥാപ്രസംഗം. 21ന് രാത്രി 7ന് നാടൻപാട്ട്. 22ന് രാത്രി 7ന് തിരുവാതിരക്കളി. 23ന് രാത്രി 7ന് കമ്പടികളി. 24ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് ഭരതനാട്യം. 25ന് രാത്രി 7ന് സിനിമാറ്റിക് ഡാൻസ്. 26ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് മേളസന്ധ്യ. 28ന് രാവിലെ 8.45ന് സമൂഹപൊങ്കാല, 9ന് അവാർഡ് വിതരണം, 12ന് സമൂഹസദ്യ, രാത്രി 9ന് മേജർസെറ്റ് കഥകളി. 29ന് വെളുപ്പിന് 4.10ന് ഉരുൾ മഹോത്സവം,രാവിലെ 8ന് ബാലസമാജം ഉരുൾ, 8.30ന് തുലാഭാരം,10.30ന് കലശം,വൈകിട്ട് 4ന് ആറാട്ടെഴുന്നളളിപ്പ്, ഓട്ടൻതുളളൽ, 5.45ന് കെട്ടുകാഴ്ച, രാത്രി 7ന് ചമയവിളക്ക്, 9.30ന് ആലപ്പുഴ ക്ലാപ്പ്സിന്റെ ഗാനമേള. 12ന് നൃത്തനാടകം.