കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ 28ാമത് വാർഷികാഘോഷം നാട്ടുണർവിന് തുടക്കമായി. 27ന് സമാപിക്കും. ഇന്ന് ഗ്രാമനിലാവ് വാർത്ത പത്രികയുടെ പ്രകാശന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 20ന് സ്നേഹതീരം കൊല്ലകോണം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വാർഷികം ആഘോഷിക്കും. 21ന് പൂമ്പാറ്റഫെസ്റ്റ്, കൂട്ടുകാരിയ്ക്ക് ശുചിമുറി നിർമ്മിച്ച് നൽകൽ, 2.30 ന് പ്ലാസ്റ്റിക് നിർമ്മാർജന പരിപാടി. 22ന് മഴവില്ല് ചിത്രരചന മത്സരം ലയോള സ്കൂളിൽ കെ.പി.രണദിവെയും നന്മ പൂക്കൾ ഭാവന ബാലവേദി അംഗങ്ങൾ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പാലിയേറ്റീവ് കെയർ രംഗത്ത് കുട്ടികളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി ഡോ.വിനോജും ഉദ്ഘാടനം ചെയ്യും, അന്നേ ദിവസം 10ന് രക്ത ദാന ക്യാമ്പും നടക്കും.23ന് ഉച്ചയ്ക്ക് രണ്ടിന് ലഹരി ബോധവത്കരണ പരിപാടി, നാലിന് ഷട്ടിൽ ടൂർണ്ണമെന്റ് അഞ്ചിന് സംവാദ സദസ് തുടർന്ന് ഷോർട്ട് ഫിലിം ഫെസ്റ്റ് .
24 ന് സൗഹൃദ സംഗമം, വൈകിട്ട് ഏഴിന് കുട്ടികളുടെ നാടക മത്സരം. 25ന് രാവിലെ ഒൻപതിന് ഓർമ്മ മരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനാകും.തുടർന്ന്, അയിലം ഉണ്ണി കൃഷ്ണന് കാട്ടാക്കട മുരുകൻ സ്മാരക നാടക പുരസ്കാരം സമ്മാനിക്കും. വൈകുന്നേരം, ആറിന് കലാപരിപാടികൾ ,ഏഴിന് വാർഷിക സമ്മേളനം, എട്ടിന് സ്റ്റേജ് ഷോ. 26ന് വൈകിട്ട് അഞ്ചിന് പുരസ്കാര സന്ധ്യ, രാത്രി ഏഴിന് സൂപ്പർ മെഗാഷോ. 27ന് 4.30ന് നാട്ടുണർവിന്റെ സമാപനവും
കേരള-ജമ്മുകാശ്മീർ കൾച്ചറൽ ഫെസ്റ്റും തുടർന്ന് രാത്രി 8.30 ന് നാടൻപാട്ടും നടക്കും.