കമലമ്മ
അറവൻകോണം : ഗോകുൽ ഭവനിൽ പരേതനായ കേശവന്റെ ഭാര്യ കമലമ്മ (87) നിര്യാതയായി. മക്കൾ : ദേവദാസൻ, ശശിധരൻ, ലീല, ലളിത, തങ്കമണി, കുമാർ, ഗോപൻ, പരേതയായ രാധ. മരുമക്കൾ: ഫിലോമിന, വനജ, പരേതനായ അപ്പുക്കുട്ടൻ, പരേതനായ രാജു, രാജൻ, ജയ, ഷീജ, തങ്കയ്യൻ. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9ന്.
യോഹന്നാൻ
പത്തനാട് : മണക്കുഴിയിൽ എം.എസ്. യോഹന്നാൻ (കൊച്ചേട്ടൻ, 88) നിര്യാതനായി. മക്കൾ : വത്സമ്മ, അന്നമ്മ, സുബി, സ്കറിയ, ജോൺ. മരുമക്കൾ: ത്രേസ്യാമ്മ, ജാൻസി, രാജു, റോയി, പരേതനായ ബാബു. സംസ്കാരം ഇന്ന് 3 മണിക്ക് നെടുമണ്ണി ഫാത്തിമ മാതാ ദേവാലയത്തിൽ.
പി. സ്വർണബായ്
കാരക്കോണം : പവതിയാൻവിള ചാലിയ തെരുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലൻ നാടാരുടെ ഭാര്യ പി. സ്വർണബായ് (80) നിര്യാതയായി. മക്കൾ: ശിവദാസ്, വിജയകുമാർ, സ്റ്റാൻലിരാജ്. മരുമക്കൾ: ഷീജകുമാരി, രമിത, ഷീബ. പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 4 ന്.