നിലമാമൂട് : പരശുവയ്ക്കൽ എൽ.എം.എസ് യു.പി സ്കൂളിൽ വിമുക്തിയുമായി ബന്ധപ്പെട്ട് അമരവിള എക്സൈസ് ഉദ്യോഗസ്ഥരും പരശുവയ്ക്കൽ സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ക്ളാസും നടത്തി. എക്സൈസ് ഓഫീസർമാരായ അജീഷ്, എൽ.ആർ.കൃഷ്ണ, സുബാഷ് കുമാർ, അരുൺ, അനീഷ്.ജി.എസ്. ഹെഡ്മിസ്ട്രസ് സെലിൻ മാർഗരറ്റ്, സ്കൂൾ ലോക്കൽ മാനേജർ റവ.ഹോളിഗാർലൻസ്, പി.ടി.എ പ്രസിഡന്റ് ഗീത എന്നിവർ പ്രസംഗിച്ചു.