തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ വിശിഷ്ട പൂർവവിദ്യാർത്ഥി പുരസ്കാരം ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ശബരിഗിരി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.വി.കെ.ജയകുമാറിന് സമ്മാനിച്ചു.മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം നൽകിയത്.മികച്ച സാമൂഹ്യ പ്രവർത്തനവും നേതൃഗുണവും പരിഗണിച്ചാണ് 1965 ബാച്ചിലെ വിദ്യാർത്ഥിയായ ജയകുമാറിന് പുരസ്കാരം ലഭിച്ചത്.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ.അജയകുമാർ,പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ.കെ.രാമകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
caption തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ വിശിഷ്ട പൂർവവിദ്യാർത്ഥി പുരസ്കാരം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു