തിരുവനന്തപുരം:അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ഗുണഭോക്താക്കളായ ജനലക്ഷങ്ങളും, ജാതി ഭേദത്തെ വെറുക്കുന്ന മനുഷ്യ സ്നേഹികളും ശിവരാത്രി മഹോത്സവത്തിനും 132ാമത് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്കും പിൻതുണ നൽകണമെന്ന് എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ.കാശി വിശ്വനാഥനെപ്പോലെയും,പുരി ജഗന്നാഥനെപ്പോലെയും ലോകമെമ്പാടും പ്രസരണമുള്ള ശക്തിയെയാണ് ഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്.സ്വാമി വിശുദ്ധാനന്ദയും സ്വാമി സാന്ദ്രാനന്ദയും നേതൃത്വം നൽകുന്ന ശിവരാത്രി മഹോത്സവം ഭക്തി സാന്ദ്രമാക്കാൻ എല്ലാ ഗുരു ഭക്തരും ശിവ ഭക്തരും യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബാഹുലേയൻ പറഞ്ഞു.