kuwait
photo

തിരുവനന്തപുരം: നോർക്കയുടെ പ്രവാസി ഐ.ഡി കാർഡുള്ളവർക്കും ജീവിത പങ്കാളിക്കും കുട്ടികൾക്കും കുവൈറ്റ് എയർവെയ്‌സിൽ ടിക്കറ്റ് നിരക്കിൽ 7ശതമാനം ഇളവ് ലഭിക്കും. ഇതിനുള്ള ധാരണാപത്രം മുഖ്യമന്ത്റി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈ​റ്റ് എയർവേയ്‌സ് സെയിൽസ് മാനേജർ സുധീർമേത്തയും ഒപ്പുവച്ചു. കുവൈ​റ്റ് എയർവേയ്‌സിന്റെ വെബ്‌സെ​റ്റിലൂടെയും ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഇളവ് 20മുതൽ ലഭ്യമാവും. ഇതിനായി NORKA20 എന്ന പ്രൊമോ കോഡ് ഉപ​യോ​ഗി​ക്കാം നേരത്തേ ഒമാൻ എയർവെയ്സുമായും നിരക്കിളവിന് ധാരണയുണ്ടായിരുന്നു. കരാർ പുതുക്കാൻ നോർക്ക ശ്രമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (ഇന്ത്യയിൽ നിന്ന്), 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം.