തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിന്റെ കുലീന മുഖമാണ് മുൻ കെ.പി.സി .സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു.കേരള കലാകേന്ദ്രം സംഘടിപ്പിച്ച എക്സലൻസ് അവാർഡ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏൽപിക്കുന്ന ഏതു ഉത്തരവാദിത്വവും ഭംഗിയായി നിർവഹിക്കുകയും വിജയമുണ്ടാക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം.ടി.കെ.എ.നായർ അദ്ധ്യക്ഷത വഹിച്ചു.പാലോട് രവി, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ.ആനന്ദകുമാർ എന്നിവർ സംസാരിച്ചു.ദുബായ് ബിൻ ഹാംറൂർ ഗ്രൂപ്പ് ചെയർമാൻ പ്രേംജിത്ത് മീത്തലെ പോയിൽ,വീൽസ് ഇ.എം.ഐ ജോയിന്റ് മാനേജിംഗ് ഡയറക്ടർ കരുണാകരൻ വടക്കേപ്പാട്ട് എന്നിവർ ഗോൾഡൻ ഓണർ അവാർഡ് ഏറ്റുവാങ്ങി,സാധാരണക്കാരായ പൊതുപ്രവർത്തകരുമായി സംസാരിക്കുന്നതിലാണ് തനിക്ക് സന്തോഷമെന്ന് തെന്നല മറുപടി പറഞ്ഞു.