തിരുവനന്തപുരം:നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും 23ന് രാവിലെ 10ന് വട്ടിയൂർക്കാവ് ഗ്രന്ഥശാലാ ഹാളിൽ നടക്കും.ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിജയൻ പാറാഴി ഉദ്ഘാടനം ചെയ്യും.അഖിലേന്ത്യാ പി.ആർ.ഒ എം.ജി.ആന്റണി,വി.എം.പുരുഷോത്തമൻ,ജില്ലാ സെക്രട്ടറി രവീന്ദ്രൻ നായർ,മുൻ സംസ്ഥാന ജോയിന്റെ സെക്രട്ടറി കെ.എൻ.പി നായർ,ജി.സുശീലാ ദേവി,എന്നിവർ സംസാരിക്കും.