02

പോത്തൻകോട് : പൊലീസ് സ്റ്റേഷനുമുന്നിലെ തൊണ്ടി വാഹനത്തിൽ മദ്ധ്യവസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.ചന്തവിള അഖിൽ ഭവനിൽ ഉണ്ണിക്കൃഷ്ണൻനായർ (48) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം വർഷങ്ങളായി പിടിച്ചിട്ടിരിക്കുന്ന ബസിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രാത്രികാലങ്ങളിൽ ഇയാൾ ബസിൽ കിടക്കാറുണ്ട് .രണ്ടുദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസിൽ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത് . ഉറുമ്പരിച്ച നിലയിലായിരുന്നു. ചെറുമുറിവുകളും ഉണ്ടായിരുന്നു. ഇലക്ട്രിഷ്യനായിരുന്ന ഉണ്ണിക്കൃഷണൻ വർഷങ്ങളായി വീടുമായി അകന്നു കഴിയുകയാണ്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.