തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമിയുടെ സപ്തതി 20,21 ആഘോഷിക്കുന്നു. 21ന് രാവിലെ 10ന് കോലത്തുകര ക്ഷേത്രത്തിൽ നടക്കുന്ന ജയന്തി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി ഭദ്രദീപം തെളിക്കും. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സി. ദിവാകരൻ എം.എൽ.എ, സ്വാമി ശുഭാംഗാനന്ദ, അമ്പലത്തറ എം.കെ. രാജൻ, എൻ. തുളസീധരൻ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, റസിയ ബീഗം, ശിവദത്ത്, സുനിചന്ദ്രൻ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, അരുവിപ്പുറം അശോകൻ ശാന്തി, പ്രൊഫ. സുശീല, ജി. ശിവദാസൻ, സതികുമാർ, ഡോ.വൈ. മണിലാൽ, ഡോ. പ്രവാസിബന്ധു എസ്. അഹമ്മദ്, മാതാഗുരു പ്രിയ, സ്വാമിനി ശാന്തിമയിമാതാ, വിജയശേഖരൻ എന്നിവർ പങ്കെടുക്കും. ഡോ. തോളൂർ ശശിധരൻ, എസ്.സുവർണകുമാർ, ക്ലാറൻസ് മിറാൻഡ, ആനന്ദവല്ലി, എന്നിവർക്ക് സ്വാമി ശാശ്വതീകാനന്ദ സാഹിത്യപുരസ്കാരം സമ്മാനിക്കും. ഡോ.എൻ. വിശ്വനാഥൻ സ്വാഗതവും കെ.എൽ.അശോക്‌കുമാർ നന്ദിയും പറയും. 20ന് രാവിലെ 7.30ന് ശിവഗിരിയിൽ ഗുരുപൂജയും ശാശ്വതീകാനന്ദ സമാധിയിൽ പുഷ്പാർച്ചനയും നടത്തും. വൈകിട്ട് 7ന് പാങ്ങപ്പാറ കോണിയോട് സ്ഥാപിക്കുന്ന മതാതീത ആത്മീയകേന്ദ്രത്തിനുള്ള ശില കോലത്തുകര ക്ഷേത്രത്തിൽ നിന്നും പൂജിച്ച് സ്വാമിയുടെ വീട്ടിലെത്തിക്കും. 21ന് രാവിലെ സ്വാമിയുടെ ജന്മഗൃഹത്തിൽ നിന്നും ശിലാ പ്രയാണം ആരംഭിച്ച് 7ന് കോണിയോട് എത്തിച്ചേരും. 7.30ന് ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കും.