ബാലരാമപുരം:കൈതോട്ടുകോണം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6ന് കൊടിമരം മുറിക്കൽ,​9.45നും 10.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 3ന് ക്ഷേത്രമാതൃസമിതി വാർഷിക സമ്മേളനം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ രാജു ഉദ്ഘാടനം ചെയ്യും.നിർദ്ധനർക്കുള്ള അംബുജാ കാരുണ്യനിധി ചികിത്സാ സഹായവിതരണം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.സന്തോഷ് കുമാറും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം സെക്രട്ടറി ഡി.വിജയനും നിർവഹിക്കും