കല്ലമ്പലം: വടശേരിക്കോണം മണമ്പൂർക്കോണം ചാവരുകാവ് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 21,22 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 5.30ന് മഹാഗണപതി ഹോമവും വിശേഷാൽ പൂജയും, 6.30ന് പ്രത്യേക പൂജയുമുണ്ടാകും. 21ന് രാവിലെ ഏഴിന് കൊടിമര ഘോഷയാത്ര, തുടർന്ന് ഭാഗവത പാരായണം, 9ന് കൊടിയേറ്റ്, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 4.30ന് സമൂഹ പൊങ്കാല, രാത്രി 8ന് പ്രത്യേക കൊടുതി. 22ന് വൈകിട്ട് 3.30ന് ആറാട്ട് ഘോഷയാത്ര, രാത്രി 10ന് ഗാനമൃതം, 12ന് തോരേറ്റു നാടൻപാട്ടും ദൃശ്യആവിഷ്‌കാരവും.