കടയ്ക്കാവൂർ:സ്കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മത്സ്യഫെഡിലെ താത്ക്കാലിക ജീവനക്കാരി മരിച്ചു. അഞ്ചുതെങ്ങ് മുടിപ്പുരയ്ക്ക് സമീപം കൃപ നഗറിൽ മിശിഹ ഭവനിൽ അന്തോൻസിൻെറ ഭാര്യ ക്ലെറി (43,ബിന്ദു ) യാണ് മരിച്ചത്. മത്സ്യഫെഡിൻെറ ആനയറ ഫിഷ് മാർക്കറ്റ് ജീവനക്കാരിയായിരുന്നു .14 ന് ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെ കെ എസ് ആർ റ്റി സി ബസിൽ ആറ്റിങ്ങലിൽ എത്തി, അവിടെനിന്ന് ബന്ധുവിൻെറ സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. കീഴാറ്റിങ്ങൽ ഏലാപ്പുറത്തുവച്ച് എതിരെ വന്ന വാഹനത്തെക്കണ്ട് സ്കൂട്ടർ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ പിൻസീറ്റിലിരുന്ന ക്ലെറി തെറിച്ച് തലയിടിച്ചുവീഴുകയായിരുന്നു. ആട്ടോയിൽ വലിയ കുന്ന് ആശുപത്രിയിലും തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുദിവസത്തിനുശേഷം മരിച്ചു . ആൻസിയും അനൂപും മക്കൾ. സ്റ്റെറിനും റ്റീനയും മരുമക്കൾ.