നെടുമങ്ങാട് :അരശുപറമ്പ്‌ ഓംനഗർ ശ്രീഇണ്ടളയപ്പൻ ക്ഷേത്രത്തിലെ ശിവവിഷ്ണു മഹോത്സവം ഇന്നും നാളെയും നടക്കും.രാവിലെ 6 ന് അഭിഷേകം,ക്ഷീരധാര,ധാര,6.30 ന് ഗണപതിഹോമം,8.30 ന് മഹാമൃത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം,11 ന് പഞ്ചാമൃതാഭിഷേകം. വെണ്ണച്ചാർത്ത്,12.30 ന് സമൂഹസദ്യ.ഇന്ന് ഉച്ചയ്ക്ക് 1 ന് തിരുമുഖ ഘോഷയാത്ര,രാത്രി 10 ന് തിരുമുഖചാർത്ത്.നാളെ രാവിലെ 8.15 ന് നാദസ്വരം,രാത്രി 7 ന് ആദ്ധ്യാത്മിക പ്രഭാഷണം,9 ന് കാക്കാരിശി നാടകം,രാവിലെ 4 ന് വെടിക്കെട്ട്,5 ന് നിർമ്മാല്യദർശനം.