നെടുമങ്ങാട്: ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ നേർച്ചതൂക്ക ദേശീയോത്സവം 25ന് രാത്രി 7നും 8നും മദ്ധ്യേ കൊടിയേറും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ, തിരുമുടി പുറത്തെഴുന്നള്ളിച്ച് പച്ചപ്പന്തലിൽ കുടിയിരുത്തും. 9 മുതൽ ബഡ്‌സ് സ്കൂൾ പ്രതിഭകളുടെ കലാപ്രകടനം. 26ന് വൈകിട്ട് 7ന് സംഗീതാർച്ചന, രാത്രി 9ന് കളംകാവൽ, 27ന് വൈകിട്ട് 5ന് ഐശ്വര്യപൂജ, 7 ന് കരകുളം കലാഗ്രാമത്തിന്റെ സംഗീതക്കച്ചേരി, രാത്രി 9ന് കളംകാവൽ,28ന് വൈകിട്ട് 7ന് ക്ലസിക്കൽ ഡാൻസ്,9ന് മാലപ്പുറംപാട്ട്, 29ന് വൈകിട്ട് 5ന് വിദ്യാലക്ഷ്മിഹോമവും പൂജയും,7ന് പുനവക്കുന്ന് റസിഡന്റ്‌സ് അസോസിയേഷൻ കലാപരിപാടികൾ,രാത്രി 9ന് കളംകാവൽ,മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 4ന് ദേവിയുടെ തിരുവിഗ്രഹം വഹിച്ച് ആനപ്പുറത്തുന്നള്ളത്തും സാംസ്കാരിക ഘോഷയാത്രയും,2ന് വൈകിട്ട് 5ന് ഉരുൾ,രാത്രി 9ന് കളംകാവൽ, 10ന് കോമഡിഷോ-താരമാമാങ്കം,3ന് രാവിലെ 8.30ന് സമൂഹപൊങ്കാല,11.30ന് സമൂഹസദ്യ,വൈകിട്ട് 4ന് നേർച്ചത്തൂക്കം,രാത്രി 9ന് കുത്തിയോട്ടം,പൂമാല,താലപ്പൊലി,11ന് ഗാനമേള, 4ന് വൈകിട്ട് 7ന് ഡാൻസ് ആൻഡ് മ്യൂസിക്,10ന് കുരുതി തർപ്പണം,കൊടിയിറക്ക്,തിരുമുടി അകത്തെഴുന്നള്ളിക്കൽ.മാർച്ച് 1 മുതൽ 3 വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ടെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് വി.ചന്ദ്രൻപിള്ള,സെക്രട്ടറി എൻ.കമലാസനൻ,ട്രഷറർ പി.ബൈജു എന്നിവർ അറിയിച്ചു.