പാലോട് :വെമ്പിൽ മണലയം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തുടക്കമായി.ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 8ന് പറയെടുപ്പ് ഘോഷയാത്ര,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 7ന് പുരാണ പാരായണം,7.30ന് ആത്മീയ പ്രഭാഷണം,9.30ന് കരോക്കെ ഗാനമേള ,9.45ന് നാടകം, രാത്രി 12ന് രണ്ടാം യാമപൂജ, 1.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും,വെളുപ്പിന് 3ന് മൂന്നാം യാമ പൂജ, 4ന് കുലവാഴ നിവേദ്യം,തേരുവിളക്ക്, ചെണ്ടമേളം തുടർന്ന് നാലാം യാമ പൂജ.