പാലോട്: നാലുദിവസമായി മണ്ണന്തല കല്ലയം സ്റ്റേഡിയത്തിൽ നടക്കുന്ന നെടുമങ്ങാട് ക്രിക്കറ്റ് ലീഗിന് സമാപനമായി. ക്രിക്കറ്റ് ലീഗ് സീസൺ 2വിൽ സിഗ്മ ഡിങ്കൻ കിച്ചൻസ് ജേതാക്കളായി. ഫൈനലിൽ കൃഷ് യൂണിക്കിനെ 41 റൺസിന് തോല്പിച്ചു. ഗെയ്ൽ കുട്ടപ്പനാണ് മാൻ ഓഫ് ദ സീരീസും ബെസ്റ്റ് ബൗളറും. സച്ചു ബെസ്റ്റ് ബാറ്റ്സ്‌മാനായി. ആകെ 3 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് വിജയികൾക്ക് സമ്മാനിച്ചത്. സമ്മാനദാന ചടങ്ങിൽ അവിട്ടം തിരുനാൾ ആദിത്യവർമ്മ, മുൻ കേരള ക്യാപ്ടൻ സോണി ചെറുവത്തൂർ, മുൻ കേരള താരം വി.എ. ജഗദീഷ്, ചലച്ചിത്രതാരം സ്വാതി, ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു. രോഗബാധിതരായ 2 കുട്ടികൾക്ക് ധന സഹായം നൽകി.