കാട്ടാക്കട:കാട്ടാക്കട പള്ളിവിളാകം തമ്പുരാൻ കാവിലെ കൊടുതി മഹോത്സവം 27,28 തീയതികളിൽ നടക്കും.27ന് രാവിലെ 5.30ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.9.30മുതൽ 12വരെ സൗജന്യ മെഡിക്കൽ ക്യാമ്പ്.12.30ന് ഉത്സവ സദ്യ.വൈകിട്ട് 6.30മുതൽ ഭജനാമൃതം.രാത്രി 7.30ന് സായാഹ്ന ഭക്ഷണം.8.30ന് കലാ സന്ധ്യ.28ന് രാവിലെ 5.30ന് ഗണപതിഹോമം.7.30ന് പ്രഭാത ഭക്ഷണം.10മുതൽ കുടുംബൈശ്വര്യ പൂജ.12.30ന് ഉത്സവ സദ്യ.വൈകിട്ട് 5.30ന് സമൂഹ പൊങ്കാല.രാത്രി 7ന് സായാഹ്ന ഭക്ഷണം.രാത്രി 8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.