തിരുവനന്തപുരം :വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് 26ന് കൊടിയേറി മാർച്ച് 3ന് സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജുരമേശ് അറിയിച്ചു. 26ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് മുളയിടൽ, 7.30ന് ഉഷപൂജയും 9 നും 9.30നും മദ്ധ്യ തൃക്കൊടിയേറ്റും നടക്കും. വൈകിട്ട് 5.30 മുതൽ സദസ്, 7.30ന് ഭക്തിഗാനസുധ, 8ന് ശ്രീഭഗവതിക്ഷേത്രത്തിൽ ശ്രീഭൂതബലി, 8.10ന് തോറ്റംപാട്ട് ആരംഭം, 9ന് കാപ്പുകെട്ടി കുടിയിരുത്തൽ, 9.30ന് കുത്തിയോട്ടം നിറുത്തൽ.27ന് രാവലെ 6ന് മഹാഗണപതിഹോമം, 7ന് തോറ്റംപാട്ട്, 8ന് മുളപൂജ. വൈകിട്ട് 7ന് നൃത്തസന്ധ്യ, 8ന് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതബലി. 28ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് മുളപൂജ, 8.15ന് ദേവീമാഹാത്മ്യ പാരായണം, 9ന് ശ്രീഭഗവതിക്ഷേത്രത്തിൽ ശ്രീഭൂതബലി, 9 മുതൽ പഞ്ചഗവ്യകലശപൂജ, നവക കലശപൂജ, അഭിഷേകങ്ങൾ, ഉച്ചപൂജ, ബ്രഹ്മരക്ഷസിന് പൂജ, യോഗീശ്വരപൂജ, മറ്റു ഉപദേവതകൾക്ക് വിശേഷാൽ പൂജ,വൈകിട്ട് 5.30ന് ഭജന, 5.45ന് കാർഷിക വിഭവങ്ങൾ കൊണ്ടുള്ള നേർച്ചക്കാഴ്ച, 6.30ന് സ്വരബ്രഹ്മ സ്കൂൾ ഒഫ് മ്യൂസിക്കിന്റെ നൃത്തസന്ധ്യ, 8ന് കളമെഴുത്ത് പാട്ട്, 9ന് ശ്രീഭൂതബലി.29ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് മുളപൂജ, 8.15ന് സമ്പൂർണ നാരായണീയ പാരായണം, 8.30ന് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതബലിയും 9.40ന് ഉത്സവബലിയും,വൈകിട്ട് 6ന് പേട്ട സാഗർ മ്യൂസിക്കിന്റെ ഭക്തിഗാനാജ്ഞലി, 7.30ന് ആലപ്പുഴ നരഹരി സ്കൂൾ ഒഫ് ആർട്സിന്റെ നൃത്താജ്ഞലി, 9ന് ശ്രീഭഗവതിക്ഷേത്രത്തിൽ ശ്രീഭൂതബലി,മാർച്ച് 1ന് രാവിലെ 6ന് മഹാഗണപതി ഹോമം, 8ന് മുളപൂജ, 8.15ന് ദേവീമാഹാത്മ്യ പാരായണം, 9ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതബലി, വൈകിട്ട് 6ന് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജുരമേശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.7.30ന് ഗാനമേള, 8ന് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതബലിയും 9ന് തോറ്റംപാട്ട് കൊന്നുതോറ്റും നടക്കും.2ന് രാവിലെ 6ന് മഹാഗണപതിഹോമം, 8.15ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 5.15ന് ഭജന, 7.30ന് ഭക്തിഗാനാജ്ഞലി, 8ന് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതബലി, 9ന് കല്ലുവരമ്പ് മൂർത്തി നടയിൽ നിന്ന് ഉരുൾ നേർച്ച, 11ന് പള്ളിവേട്ട,3ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് യോഗീശ്വര ക്ഷേത്രനടയിൽ മഹാമൃത്യുഞ്ജയ ഹോമം, 9ന് പഞ്ചഗവ്യകലശപൂജ, 9.45ന് ഭക്തിഗാനാഞ്ജലി, 10ന് പൊങ്കാലയും പൊങ്കാല നിവേദ്യവും നടക്കും. 7.45ന് കുത്തിയോട്ടവും, 8ന് ശാസ്ത്രീയ നൃത്തം 11ന് ആറാട്ടും തുടർന്ന് 11.30ന് കൊടിയിറക്കും ഗുരുസിയും.