utsava

മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 21 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.15ന് മഹാഗണപതി ഹോമം, 11ന് മഞ്ഞക്കാപ്പ് അഭിഷേകം, 11.30ന് സമൂഹ സദ്യ, രാത്രി 8ന് പുഷ്‌പാലങ്കാരവും വിളക്കും ഉണ്ടാകും. 21ന് രാവിലെ 9ന് കലശപൂജ, 9.15ന് ക്ഷേത്ര തന്ത്രി കീഴ്പേരൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്‌, വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ സതീഷ് എച്ച്.എൽ വിവിധ വ്യക്തികളെ ആദരിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ബിജുകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പ്രസംഗിക്കും. ഉത്സവ കമ്മിറ്റി ചെയർമാൻ ഡി.ബാബുരാജ് ആമുഖ പ്രസംഗം നടത്തും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.സഹദേവൻ സ്വാഗതവും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി.വിപിനകുമാർ നന്ദിയും പറയും. രാത്രി 8.30ന് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി തോറ്റം പാട്ട് ആരംഭിക്കും, 9.30ന് ഗാനമേള. 22ന് വൈകിട്ട് 5.30ന് കൊടുതി, 6ന് കലാപരിപാടികൾ, രാത്രി 7ന് വിൽപ്പാട്ട്, 9ന് നാടകം. 23ന് രാവിലെ 9ന് വിശേഷാൽ നാഗരൂട്ട്, വൈകിട്ട് 6ന് തിരുവാതിരക്കളി, 6.30ന് ഡാൻസ്, രാത്രി 9ന് മെഗാഷോ. 24ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5ന് ഓട്ടം തുള്ളൽ, 5.30ന് മാലപ്പുറം പാട്ട്, രാത്രി 7.45ന് ദേവിയുടെ ത്രിക്കല്യാണം, രാത്രി 9.30ന് നാടകം. 25ന് വൈകിട്ട് 3ന് രാഹുകാല നാരങ്ങാ വിളക്ക്, 6ന് സൗപർണികാർച്ചന, 6.30ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 9ന് കഥകളി. 26ന് വൈകിട്ട് 4ന് തൂക്കവ്രതാനുഷ്ഠാന ആരംഭം, 6.30ന് സംഗീത കച്ചേരി, രാത്രി 9ന് മെഗാ ഗാനമേള. 27ന് രാവിലെ 7.30ന് കൊന്നു തോറ്റംപാട്ട്. വൈകിട്ട് 5ന് തെക്കേതിൽ പൊങ്കാല, 6ന് കഥാപ്രസംഗം, രാത്രി 9.30ന് നാടൻപാട്ട്. 28ന് രാവിലെ 8.30ന് അശ്വതി പൊങ്കാല. ഉച്ചയ്ക്ക് 11.30ന് തൂക്കവ്രതക്കാരുടെ നറുക്കെടുപ്പ്, ഉച്ചയ്ക്ക് 2.30ന് പറയ്‌ക്കെഴുന്നള്ളത്ത്, 3.10ന് മേതാളി ഊട്ട്, 4ന് വെള്ളപ്പുറം, 4.30ന് ഉരുൾവഴിപാടുകാരുടെ മേളക്കാഴ്ച. 5ന് യക്ഷിക്ക് പൂപ്പട വാരൽ, മാടന് കൊടുതി, 5.30ന് ഓട്ടൻതുള്ളൽ. രാത്രി 7ന് നൃത്തശില്പം. 9ന് അശ്വതി വിളക്ക്, 10ന് നൃത്തനാടകം. 29ന് രാവിലെ 8.30ന് എഴുന്നള്ളത്ത്. ഉച്ചയ്ക്ക് 1ന് ഗരുഡൻ തൂക്കം, കുത്തിയോട്ടം ആരംഭം. വൈകിട്ട് 4ന് ശിങ്കാരിമേളം, രാത്രി 7ന് സംഗീതസദസ്. 10ന് ഗാനമേള, 11ന് ചമയവിളക്ക്, തുടർന്ന് കൊടിയിറക്ക്, വലിയ കാണിക്ക, ആചാര വെടിക്കെട്ട്. മാർച്ച് 1ന് രാത്രി 7.30 ന് ഗുരുസി.