chettachal-samaram

പാലോട്: ഭൂമി പതിച്ചു കിട്ടാനായി ആദിവാസി ക്ഷേമ സമിതി 2003 ഏപ്രിൽ 21ന് തുടങ്ങിയ പൊട്ടൻചിറ ഭൂസമരം ഇന്നും തുടങ്ങിയ പടിതന്നെ. 17 വർഷമായി യാതൊരു വിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവരിലെത്തിക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല. മാറി വരുന്ന ഭരണകൂടങ്ങളിൽ പ്രതീക്ഷ വച്ച് മുപ്പതോളം കുടുംബങ്ങൾ ഇന്നും കുടിലുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യങ്ങളില്ലാതെ ജീവിതം തള്ളിനീക്കുകയാണ്.

2003ൽ എ.കെ. ആന്റണിയുടെ ഭരണകാലത്താണ് 28 ഏക്കറോളം വരുന്ന പ്രശത്ത് ഈ ഭൂമി പതിച്ചു കിട്ടാൻ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുടിൽക്കെട്ടി സമരം ആരംഭിച്ചത്. എന്നാൽ ഭരണം മാറുംതോറും സമരത്തിന്റെയും ഗതി മാറി.

സ്വന്തമായുള്ളൊരു ഭൂമിയിൽ അന്തിയുറങ്ങണമെന്ന ആഗ്രഹത്തിലാണ് കഴിഞ്ഞ 17 വർഷമായി ഇവിടുത്തുകാർക്കുള്ളത്. താമസിക്കുന്ന സ്ഥലം പതിച്ച് കിട്ടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് ഇവിടുത്തുകാരുടെ അപേക്ഷ.