prathishedham

കിളിമാനൂർ: ആലത്തുകാവ് ജംഗ്ഷനിൽ വർഷങ്ങളായി തണലേകി നിൽക്കുന്ന ആൽമരം വ്യക്തിതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി നാട്ടുകാർ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ സംസാരിച്ചു. ജനവാസമേഖലക്ക് യാതൊരുവിധ അപകടഭീഷണിയും ഉയർത്താത്ത ആൽമരം മുറിച്ചു മാറ്റുന്നതിനായി സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ കളക്ടറേറ്റിൽ പരാതി നൽകിയതിനെതിരെയും ജനകീയ കൂട്ടായ്മയിൽ പ്രതിഷേധം ഉയർന്നു. ജനോപകാര പ്രവർത്തനങ്ങൾ ചെയ്ത് മാതൃകയാകേണ്ട റസിഡന്റ്‌സ് അസോസിയേഷൻ പരിസ്ഥിതി വിരുദ്ധ നിലപാടുമായി പൈതൃക മരത്തെ വെട്ടിനശിപ്പിക്കാനിറങ്ങിയിരിക്കുകയാണെന്ന് കൂട്ടായ്മ ആരോപിച്ചു.