പാലോട്: വിതുര, തൊളിക്കോട്, നന്ദിയോട്,പെരിങ്ങമല എന്നീ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടിവെള്ളത്തിന് വേണ്ടി ജനങ്ങൾ നെട്ടോട്ടമാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. പല വീടുകളിലും ദൂരസ്ഥലങ്ങളിൽ പോയി തല ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളൊന്നും ഫലപ്രദമല്ല. മുൻകാലങ്ങളിൽ വേനൽകാലത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതുമില്ല. ജനങ്ങളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ഫ്രാറ്റ് വിതുര മേഖല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, രഘു പൊൻപാറ, സുലോചനനായർ, പി. ബാലകൃഷ്ണൻ നായർ, കുമാർ, ശ്രീകണ്ഠൻ നായർ, എ.ഇ. ഈപ്പൻ, എം. ഷിഹാബ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.