kerala-legislative-assemb
KERALA LEGISLATIVE ASSEMBLY

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളെ രാത്രികാലങ്ങളിലും സജീവമാക്കാൻ . 24 മണിക്കൂറും സുരക്ഷിത നിരത്തുകളും കച്ചവട സ്ഥാപനങ്ങളും സജ്ജീകരിക്കും. ആദ്യ ഘട്ടമായി തിരുവനന്തപുരം നഗരത്തിൽ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തലസ്ഥാനത്ത് നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളിലായിരിക്കും 24 മണിക്കൂറും സജീവമായ സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും. മറ്റ് പ്രധാന നഗരങ്ങളിലും ഏപ്രിലിൽ ആരംഭിക്കും. . പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നതിന് ടൂറിസം, പൊലീസ്, തദ്ദേശ, തൊഴിൽ വകുപ്പുകളിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കും. തലസ്ഥാന നഗരസഭയുടെ ഉദ്യോഗസ്ഥരാവും തുടക്കത്തിൽ സമിതിയിലുണ്ടാവുക.