കിളിമാനൂർ: നഗരൂർ നന്ദായ്‌വനം മാവേലിക്കോണം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും കാർത്തിക മഹോത്സവവും 21 മുതൽ മാർച്ച് 1 വരെ നടക്കും. 21ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് പൊങ്കാല, 10ന് മഹാമൃത്യുഞ്ജയഹോമം, 11ന് അന്നദാനം, വൈകിട്ട് 6ന് യാമപൂജ ആരംഭം, 9ന് യാമപൂജ, 22 മുതൽ 27 വരെ എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 11ന് അന്നദാനം, 27ന് വൈകിട്ട് 6.45ന് പു‌ഷ്‌പാഭിഷേകം. 28ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, 29ന് രാവിലെ 9.30ന് നവക പഞ്ചഗവ്യ കലശപൂജ, 10ന് കലശാഭിഷേകം, 11ന് നാഗരൂട്ട് വൈകിട്ട് 4ന് കലം പൂജ, മാർച്ച് 1ന് രാവിലെ 2 മുതൽ തൂക്കം, കുത്തിയോട്ടം, ഗരുഡൻ തൂക്കം എന്നിവയ്ക്കുള്ള ചമയം, 4ന് ചെണ്ടമേളം, വൈകിട്ട് 5 മുതൽ എഴുന്നള്ളത് ഘോഷയാത്ര, രാത്രി 8ന് നാദസ്വര കച്ചേരി, 8.30ന് വില്ലിൽ തൂക്കം, 9ന് നൃത്തസന്ധ്യ, 12.30ന് ഗാനമേള.