protest

കുഴുത്തുറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാഗർകോവിൽ കളക്ടർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സ്ത്രീകളുൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു. കന്യാകുമാരി മുസ്ലിം ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന പ്രതിഷേധം കന്യാകുമാരി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്‌തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.