തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ചുമതലയിൽ നിന്നു പ്രധാന അദ്ധ്യാപകരെ ഒഴിവാക്കി കുടുംബശ്രീ പോലെയുള്ള ഏജൻസികളെ ഏല്പിക്കുക, ഉച്ചഭക്ഷണ പദ്ധതിക്ക് കേരളത്തിലും കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) നടത്തിയ സെക്രട്ടേറിയറ്റ് ധർണ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്‌ണപ്രസാദ് , ജനറൽ സെക്രട്ടറി ജെ. സുനിൽകുമാർ, നേതാക്കളായ എം.ഐ. അജികുമാർ, സി.എഫ്. റോബിൻ, പി.വി. ഷാജി, ഷാജി പി. മാത്യു, റംലത്ത്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.