തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് ആരംഭിച്ച ജീവനി പദ്ധതിയുടെ വട്ടിയൂർക്കാവ് മണ്ഡലംതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ജൈവ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്‌ത‌ത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലുടനീളം പദ്ധതി നടപ്പാക്കുമെന്നും ഇതിനായി നഗരസഭയുടെ സഹായം തേടുമെന്നും വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മുട്ടട കൗൺസിലർ ഗീത ഗോപാൽ, കുറവൻകോണം വാർഡ് കൗൺസിലർ ആർ.എസ്. മായ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.