നെയ്യാറ്റിൻകര: തിരുപുറം പഞ്ചായത്തിലെ പുത്തൻകട, കുമിളി, കുഴി വിള, മുള്ളുവിള എന്നി സ്ഥലങ്ങളിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യവും മോഷണവും നിത്യ സംഭവമാകുന്നു. പൊലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ഗാന്ധി മിത്ര മണ്ഡലം പുത്തൻകട ഉപസമിതി പൊലീസ് അധികാരികളോടാവശ്യപ്പെട്ടു.