photo

നെടുമങ്ങാട്: ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയായി കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയ ജില്ലാപഞ്ചായത്തംഗം ആനാട് ജയന് വയനാട് നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ ആദരവ്. 1995 -ൽ ആനാട് ഗ്രാമപഞ്ചായത്ത് മെമ്പറും 2000 -ത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. ഇക്കാലയളവിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നാലുതവണ ആനാട് പഞ്ചായത്തിന് ലഭിച്ചിരുന്നു. 2005 -ൽ ആനാട് ജില്ലാ ഡിവിഷനിൽ നിന്നും 2010 -ൽ വെള്ളനാട് ജില്ലാ ഡിവിഷനിൽ നിന്നും 2015 -ൽ വീണ്ടും ആനാട് ഡിവിഷനിൽ നിന്നും വിജയിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയാണ് ആനാട് ജയൻ.