വെള്ളറട:വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ ധർമ്മ പ്രചരണ സമ്മേളനം വൈകിട്ട് 7.35ന് നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാമിസാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.നെയ്യാറ്റിൻകര സനൽ,​എൻ.രതീന്ദ്രൻ,​കരമന ജയൻ,​എസ്. കെ.അശോക് കുമാർ,​ബൈജുപ്പണിക്കർ,​സി.കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.വി.സുനിൽ കുമാർ സ്വാഗതവും ആർ.രഞ്ചു മാധവ് നന്ദിയും പറയും.രാവിലെ 10. 30ന് പുള്ളുവൻ പാട്ടും 12. 15ന് പ്രഭാഷണം,​ വൈകിട്ട് 5.30ന് ഐശ്വര്യ പൂജ തുടർന്ന് പൂമൂടൽ,​ 7ന് പ്രഭാഷണം എന്നിവ നടക്കും.