വിതുര: വിതുര ശ്രീമഹാദേവർശ്രീഭദ്രകാളിക്ഷേത്രത്തിലെ ശിവരാത്രി തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് മുതൽ 27വരെ നടക്കും. ഇന്ന് ഉച്ചക്ക് അന്നദാനം, വൈകിട്ട് 6.20ന് തൃക്കൊടിയേറ്റ്,രാത്രി 7ന് ഉത്തിഷ്ഠതാജാഗ്രത, ശ്രീമത് ഭഗവത്ഗീത, നാളെ രാവിലെ 6 മുതൽ അഖണ്ഡനാമജപം, ഉച്ചക്ക് 12ന് അന്നദാനം, രാത്രി 7ന് നടനവിസ്മയം വിവിധകലാപരിപാടികൾ, രാത്രി 7.21ന് പാട്ട്പാടികുടിയിരുത്ത്, ഭദ്രകാളിപ്പാട്ട്, മുളപൂജ, 9.30നൃത്തം. രാത്രി 1ന് ദേവനാദലയം, 22ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം 9ന്ഉത്സവബലി, 11.45ന് ഉത്സവബലിദർശനം പറയിടൽ, രാത്രി 7.30ന് കഥാപ്രസംഗം, 23ന് രാവിലെ10ന് വിശേഷാൽ നൂറും പാലും. രാത്രി 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും, 24ന് രാവിലെ പുറത്തെഴുന്നള്ളത്ത്, തുടർന്ന് കളംകാവൽ, ഉച്ചക്ക് അന്നദാനം, വൈകിട്ട് വിശേഷാൽപൂജകൾ, 6.30ന് ഭക്തിഗാനാമൃതം, രാത്രി 8ന് നൃത്തനടനം, 25ന് രാവിലെ കളംകാവൽ, 11ന്നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള നേത്രപരിശോധനാക്യാമ്പ്, വൈകിട്ട് 6.30ന് നാരായണീയപ്രഭാഷണം, 8.30ന് കരാക്കേഗാനമേള, 26ന് രാവിലെ 9.30ന് സമൂഹപൊങ്കാല, 10.30ന് അന്നദാനം, വൈകിട്ട് ഇൗശ്വരനാമാഘോഷം, രാത്രി ഏഴിന്ഉരുൾ, എട്ടിന് താലപ്പൊലി. സമാപനദിനമായ 27ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം നിലത്തിൽപോര്, ഉച്ചക്ക് അന്നദാനം, വൈകിട്ട് ഒാട്ടംപൂമാലഘോഷയാത്ര, രാത്രി 7ന് കലാവിസ്മയം. പൂജകൾക്ക് ക്ഷേത്രതന്ത്രി വാക്കനാട് കുന്തിരിക്കുളത്ത് മഠത്തിൽ നിധീഷ്നാരായണൻനമ്പൂതിരി, ക്ഷേത്രമേൽശാന്തിമാരായ ജോതിഷ് എസ്. പോറ്റി, ഉമേഷ്. എസ്. പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.

 ശിവരാത്രി മഹോത്സവമേള

വിതുര ശ്രിമഹാദേവർക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ 20 മുതൽ 27 വരെ ശിവരാത്രിമഹോത്സവമേളയും, ഫ്ലവർഷോയും നടക്കും. അമ്യൂസ്മെന്റ് പാർക്കുകൾ നൂറിൽ പരം കാർഷിക. വ്യാവസായിക, സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും.