നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽ.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വേങ്കവിള സജിയുടെ അദ്ധ്യക്ഷതയിൽ എം. ഗിരീഷ്‌കുമാർ സ്വാഗതം പറഞ്ഞു. ടി. പദ്മകുമാർ, മൂഴി രാജേഷ്, ആനാട് ഷജീർ, ഷൈജുകുമാർ, പി.എസ് ഷൗക്കത്ത്, എം.ജി. ധനീഷ്, എസ്. അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.