post-office-march

വർക്കല: കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കും പാചകവാതക വിലവർദ്ധനവിനുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വർക്കല പോസ്റ്റോഫീസ് മാർച്ചും ധർണയും നടന്നു. മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.പി. മുരളി, അഡ്വ. എസ്. ഷാജഹാൻ, എസ്. രാജീവ്, ഇ.എം. റഷീദ്, മനോജ് ഇടമന തുടങ്ങിയവർ സംസാരിച്ചു