വെഞ്ഞാറമൂട്: പിരപ്പൻകോട് പാലവിള ജംഗ്ഷനിൽ കൂറ്റൻ പ്ലാവിന്റെ ശിഖരം ഒടിഞ്ഞ് എം.സി റോഡിനു കുറുകെ വീണ് ഏറെ നേരം ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന പ്ലാവ് 11കെ.വി ലൈനിനു മുകളിലൂടെയും റോഡിലൂടെയും ഒടിഞ്ഞു വീണത്. വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ശിഖരം മുറിച്ചുനീക്കി.