വെമ്പായം: ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 5.30ന് സഹസ്രനാമാർച്ചന, 7.30ന് തിരുവാതിരക്കളി, ശിവരാത്രി ദിവസം രാവിലെ 10ന് സമൂഹപൊങ്കല, 11ന് സമൂഹസദ്യ, 6.45ന് പുഷ്‌പാഭിഷേകം, 9ന് ഉരുൾ താലപ്പൊലി, വെളുപ്പിന് 3.30ന് തേരുവിളക്ക്. ഉത്സവ ദിവസം എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയും ഉണ്ടായിരിക്കും.