വർക്കല: നെടുങ്ങണ്ട പൊന്നുംതുരുത്ത് ശിവപാർവതി വിഷ്‌ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ സമൂഹ ഗണപതിഹോമം, 9ന് നവകലശപൂജ, 10.30ന് നാഗർപൂജ, 12.30ന് അന്നദാനം, വൈകിട്ട് 4ന് സമൂഹപൊങ്കാല, 6.30ന് ദീപാരാധന, ശിവധാര. 22ന് വെളുപ്പിന് 4ന് നീരാട്ടുപൂജയോടെ ഉത്സവം സമാപിക്കും.