camp

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മേള ഗ്രൗണ്ടിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മഹോത്സവ കമ്മിറ്റി കൺവീനർ പി. വാമദേവർ പിളള ഉദ്ഘാടനം ചെയ്തു. മേള ചെയർമാൻ സുജിത് മോഹൻ, അജയ് പിരപ്പൻകോട്, ബേബി വലിയകട്ടയ്ക്കാൽ, ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു. പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്പിറ്റലും മേളാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന് ഡോക്ടർമാരായ അനന്തു, ക്രിസ്റ്റി, സാറ ജെയിംസ്, ഡാനിയ ആൻ ജോസ് എന്നിവർ നേതൃത്വം നൽകി.