1

പൂവാർ: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് പഴയകട പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻകടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഴയകടയിൽ സമാപിച്ചു. എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. രാജ് മോഹൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, മുരളീധരൻ നായർ, മുരുകേശൻ ആശാരി, എ. മോഹൻദാസ്, എസ്. രാഘവൻ നായർ, എൽ. ശശികുമാർ ,ആർ.വി. വിജയ ബോസ് തുടങ്ങിയവർ സംസാരിച്ചു. വി.എസ്. സജീവ് കുമാർ, ബി.എസ്. ചന്തു, ജി. സജീകൃഷ്ണൻ, കെ. മോഹനൻ, ആറ്റുപുറം സജി, കെ.ആർ. ബിജു, തിരുപുറം മോഹൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.